സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 26 കൊവിഡ് മരണങ്ങള്‍

സംസ്ഥാത്ത് ഇന്ന് 26 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2533 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി രഘുനാഥന്‍ പിള്ള (75), ചാല സ്വദേശിനി രാജുള ബീവി (59), പുന്നമുഗള്‍ സ്വദേശി ശശിധരന്‍ നായര്‍ (71), ഊരൂട്ടമ്പലം സ്വദേശിനി സിന്ധ്യാകുമാരി (56), കൊല്ലം കാരിക്കോട് സ്വദേശി ബാബു (59), കോട്ടയം തെള്ളകം സ്വദേശിനി ഷീല (59), എറണാകുളം വേങ്ങൂര്‍ സ്വദേശി ഭാസ്‌കരന്‍ (65), ചെല്ലാനം സ്വദേശി കെ.ജെ. ആന്റണി (70), ചെങ്ങമനാട് സ്വദേശി കുഞ്ഞുമുഹമ്മദ് (74), തൃശൂര്‍ ചാലക്കുടി സ്വദേശി ശിവരാമന്‍ (56), മുണ്ടൂര്‍ സ്വദേശി ഫിലിപ് (63), ചേര്‍പ് സ്വദേശി സുകുമാരന്‍ (80), പാലക്കാട് തിരുവളത്തൂര്‍ സ്വദേശി അരുചാമി (61), കോട്ടായി സ്വദേശിനി സുബൈദ (55), ചിറ്റൂര്‍ സ്വദേശി അരുചാമി ഗൗഡ (80), പട്ടാമ്പി സ്വദേശി അബൂബക്കര്‍ (62), പള്ളിപ്പുറം സ്വദേശി കെ.വി. ഹരിഹരന്‍ (82), ഒലവക്കോട് സ്വദേശി ഹരിദാസന്‍ (67), മലപ്പുറം വല്ലുവാമ്പ്രം സ്വദേശിനി അച്ചുമ്മ (90), മഞ്ചേരി സ്വദേശി മുഹമ്മദ് (53), തലക്കാട് സ്വദേശി മുഹമ്മദ് മുസ്തഫ (51), കോഴിക്കോട് ചേനോലി സ്വദേശിനി രാധ (69), കട്ടിപ്പാറ സ്വദേശി അബൂബക്കര്‍ (80), കൂട്ടോലി സ്വദേശി പ്രസാദ് (40), കണ്ണൂര്‍ ചേറുപറമ്പ് സ്വദേശി കൃഷ്ണന്‍ (75), തില്ലങ്കേരി സ്വദേശി ബേബി സുരേഷ് (76) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് 4470 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 700, കോഴിക്കോട് 578, എറണാകുളം 555, തൃശൂര്‍ 393, കോട്ടയം 346, കൊല്ലം 305, ആലപ്പുഴ 289, തിരുവനന്തപുരം 282, പാലക്കാട് 212, ഇടുക്കി 200, പത്തനംതിട്ട 200, കണ്ണൂര്‍ 186, വയനാട് 114, കാസര്‍ഗോഡ് 110 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
Story Highlights – covid 19, coronavirus, covid death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here