ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനം അടുത്ത വർഷം ഫെബ്രുവരിയിൽ; തീയതികൾ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിൻ്റെ ഇന്ത്യൻ പര്യടനം 2021 ഫെബ്രുവരിയിൽ. ടെസ്റ്റ് പരമ്പരയോടെ ആരംഭിക്കുന്ന പര്യടനത്തിൽ ടി-20, ഏകദിന പരമ്പരകളും ഉൾപ്പെട്ടിട്ടുണ്ട്. മാർച്ച് 28ന് പര്യടനം അവസാനിക്കും. കൊവിഡ് ഇടവേളയ്ക്കു ശേഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആദ്യ പര്യടനമാവും ഇത്. കഴിഞ്ഞ ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയാണ് അവസാനമായി ഇന്ത്യയിൽ പര്യടനം നടത്തിയത്.
നാല് ടെസ്റ്റ് മത്സരങ്ങളും, അഞ്ച് ടി-20കളും മൂന്ന് ഏകദിന മത്സരങ്ങളും പര്യടനത്തിൽ ഉൾപ്പെട്ടിരിക്കുന്നു. ചെന്നൈ, അഹ്മദാബാദ്, പൂനെ എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾ ചെന്നൈയിലും അവസാനത്തെ രണ്ട് മത്സരങ്ങൾ അഹ്മദാബാദിലും നടക്കും. അഹ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാമത്തെ മത്സരം പിങ്ക് ബോൾ ടെസ്റ്റാണ്. ഇതാവും ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേരയിൽ നടക്കുന്ന ആദ്യ മത്സരം. ടി-20കൾ എല്ലാം മൊട്ടേരയിൽ തന്നെ നടക്കും. ഏകദിന മത്സരങ്ങൾ പൂനെയിലാണ്.
അതേസമയം, ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം പുരോഗമിക്കുകയാണ്. ഏകദിന പരമ്പര ഓസ്ട്രേലിയയും ടി-20 പരമ്പര ഇന്ത്യയും സ്വന്തമാക്കി. ഡിസംബർ 17നാണ് ആദ്യ ടെസ്റ്റ് മത്സരം നടക്കുക. പരമ്പരക്കിടെ ക്യാപ്റ്റൻ വിരാട് കോലിക്ക് ബിസിസിഐ പറ്റേണിറ്റി ലീവ് അനുവദിച്ചിട്ടുണ്ട്. നാല് ടെസ്റ്റ് മത്സരങ്ങളിൽ അവസാന മൂന്നെണ്ണത്തിലും കോലി ഉണ്ടാവില്ല.
Story Highlights – England To Tour India In February schedule
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here