ഐസിസി റാങ്കിംഗ്: തലപ്പത്ത് കോലിയും രോഹിതും തന്നെ; ബുംറ ഒരു പടി താഴേക്ക്

ഐസിസിയുടെ ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം മികച്ച ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ ഇന്ത്യൻ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും തങ്ങളുടെ സ്ഥാനങ്ങൾ നിലനിർത്തി. കോലി ഒന്നാമതും രോഹിത് രണ്ടാമതും തുടരുകയാണ്. അതേസമയം, ബൗളർമാരുടെ റാങ്കിംഗിൽ ഇന്ത്യയുടെ ജസ്പ്രീത് ബുംറ ഒരു സ്ഥാനം താഴേക്കിറങ്ങി മൂന്നാം സ്ഥാനത്തായി.
870 പോയിൻ്റാണ് കോലിക്ക് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള രോഹിത് ശർമ്മയ്ക്ക് 842 പോയിൻ്റുണ്ട്. പാക് നായകൻ ബാബർ അസം (837), ന്യൂസീലൻഡ് താരം റോസ് ടെയ്ലർ (818), ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (791) എന്നിവരാണ് പട്ടികയിൽ യഥാക്രമമുള്ള മറ്റ് താരങ്ങൾ. ബൗളർമാരിൽ ഒന്നാം സ്ഥാനത്ത് ന്യൂസീലൻഡ് താരം ട്രെൻ്റ് ബോൾട്ട് ആണ്. 722 പോയിൻ്റാണ് ബോൾട്ടിന് ഉള്ളത്. രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന ജസ്പ്രീത് ബുംറ മൂന്നാം സ്ഥാനത്തേക്കിറങ്ങി. അഫ്ഗാനിസ്ഥാൻ്റെ മുജീബ് റഹ്മാനാണ് രണ്ടാമത്. മുജീബിന് 701 പോയിൻ്റും ബുംറയ്ക്ക് 700 പോയിൻ്റുമാണ് ഉള്ളത്.
ടി-20 റാങ്കിംഗിൽ ഇംഗ്ലണ്ടിൻ്റെ ഡേവിഡ് മലാൻ ഒന്നാമത് തുടരുകയാണ്. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം, ഇന്ത്യയുടെ ലോകേഷ് രാഹുൽ എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ. റാഷിദ് ഖാനാണ് ബൗളർമാരിൽ ഒന്നാമത്. മുജീബ് റഹ്മാൻ, ആദിൽ റഷീദ് എന്നിവർ അടുത്ത സ്ഥാനങ്ങളിലുണ്ട്.
Read Also : icc rankings updated rohit sharma virat kohli in top spots
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here