കെ.എം മാണിയെ ചതിച്ചവർക്കുള്ള തിരിച്ചടിയാകും തെര‍ഞ്ഞെടുപ്പ്; എൽഡിഎഫ് ചരിത്ര വിജയം നേടും: ജോസ് കെ മാണി

കെ. എം മാണിയെ ചതിച്ചവർക്കുള്ള തിരിച്ചടിയാകും തെരഞ്ഞെടുപ്പെന്ന് ജോസ് കെ മാണി. മാണിയെ സ്നേഹിച്ചവർക്ക് രണ്ടില ചിഹ്നത്തെ ഒരിക്കലും തള്ളിപ്പറയാൻ സാധിക്കില്ല രണ്ടില ചിഹ്നത്തിനായുള്ള പി. ജെ ജോസഫ് വിഭാ​ഗത്തിന്റെ പരാക്രമങ്ങൾ ജനങ്ങൾ കണ്ടതാണെന്നും ജോസ് കെ മാണി പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോട്ടയത്തും മധ്യകേരളത്തിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വലിയ മുന്നേറ്റമുണ്ടാകും. കെ.എം മാണിയുടെ വേർപാടിന് ശേഷം നടക്കുന്ന ആദ്യ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പാണിത്. അദ്ദേഹത്തെ പിന്തുണച്ചവർ തങ്ങൾക്കൊപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടതു സർക്കാർ ചെയ്ത വികസന പ്രവർത്തനങ്ങൾ ചർച്ചയാകും. എൽഡിഎഫ് ചരിത്ര വിജയം നേടുമെന്നാണ് കരുതുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.

Story Highlights Jose k mani, local body election, LDF

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top