കളമശേരിയിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം; നാല് പേർക്ക് പരുക്ക്

ldf udf clash in kalamassery

കളമശേരിയിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം. കളമശ്ശേരി നഗരസഭയിലെ എട്ടാം വാർഡിലുണ്ടായ സംഘർഷത്തിൽ നാല് യുഡിഎഫ് പ്രവർത്തകർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ഇടപ്പള്ളി എംഎജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എൽഡിഎഫഅ സ്ഥാനാർത്ഥി ഹസൈനാരുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകരെ മർദിച്ചെന്നാണ് പരാതി. റോക്ക് വെൽ വാർഡ് യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫിസിന് സമീപത്ത് വച്ചായിരുന്നു സംഘർഷം. സംഘർഷത്തിൽ യുഡിഎഫ് പ്രവർത്തകരായ ഹാമിദ് ഹസ്സൻ, സഹൽ അബ്ദുൽ സലാം, ടി. കെ. കോയകുട്ടി ഉൾപ്പെടെ നിരവധി പ്രവർത്തകർക്ക് മർദനമേറ്റു.

യുഡിഎഫ് പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചുകൊണ്ട് റോക്ക് വെൽ വാർഡ് യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫിസിന് മുന്നിൽ നിന്ന് പ്രകടനം നടത്തുമെന്ന് പ്രാദേശിക നേതാക്കൾ അറിയിച്ചു.

Story Highlights ldf udf clash in kalamassery

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top