യന്ത്രത്തകരാർ; കോട്ടയം എലിക്കുളത്ത് വോട്ടെടുപ്പ് വൈകുന്നു

കോട്ടയം എലിക്കുളത്ത് വോട്ടെടുപ്പ് വൈകുന്നു. ഏഴാം വാർഡിലിൽ ഒന്നാം നമ്പർ ബൂത്തിലാണ് യന്ത്രത്തകരാർ മൂലം വോട്ടെുപ്പ് വൈകുന്നത്.
അതേസമയം, കോട്ടയം ജില്ലയിൽ മറ്റ് പ്രദേശങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ആദ്യരണ്ട്മണിക്കൂർ പിന്നിടുമ്പോൾ കനത്ത പോളിംഗാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. 8.94 ശതമാനമാണ് ഇതുവരെ രേഖപ്പെടുത്തിയ വോട്ടിംഗ് നില.
അതേസമയം, ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശനം കോട്ടയം ജില്ലയിലെ പോളിംഗിനെ ഏതുതരത്തിൽ ബാധിക്കുമെന്നാണ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. മധ്യകേരളത്തിൽ യുഡിഎഫിനു വലിയ തിരിച്ചടിയുണ്ടാകുമെന്ന് വൈക്കം വിശ്വൻ വ്യക്തമാക്കി.
മാത്രമല്ല, രാഷ്ട്രീയ വിവാദങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്ന് രാവിലെ വാഴപ്പള്ളി പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. വിവാദങ്ങൾ മനസിലാക്കാനുള്ള കഴിവ് ജനങ്ങൾക്കുണ്ട്. ജനാധിപത്യത്തിന് സ്വല്പം മങ്ങലേറ്റു. ജനം അസ്വസ്ഥരാണെന്നും സുകുമാരൻ നായർ പറഞ്ഞു.
Story Highlights – Mechanical issue of evm; Polling delayed at Kottayam Elikulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here