പാലക്കാട്ട് വോട്ടിംഗ് യന്ത്രം തകരാറിലായി; വോട്ടര്‍മാരുടെ പ്രതിഷേധം

palakkad voting machine breaks down

പാലക്കാട് നഗരസഭയില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് വോട്ടര്‍മാരുടെ പ്രതിഷേധം. സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലാണ് പ്രതിഷേധം അരങ്ങേറിയത്. രണ്ട് തവണയാണ് വോട്ടിംഗ് മെഷീന്‍ തകരാറിലായത്. 23ാം വാര്‍ഡിലെ മൂന്ന് വോട്ടിംഗ് യന്ത്രങ്ങളും തകരാറിലായതാണ് പ്രതിഷേധത്തിന് കാരണം. അതേസമയം റിട്ടേണിംഗ് ഓഫീസര്‍ നേരിട്ടെത്തി തകരാര്‍ പരിഹരിച്ചു.

ആദ്യ വോട്ടിംഗ് യന്ത്രം തകരാറിലായപ്പോള്‍ പകരം കൊണ്ടുവന്ന യന്ത്രങ്ങളും പണിമുടക്കി. പല വോട്ടര്‍മാരും പ്രതിഷേധിച്ച് മടങ്ങിപ്പോയെന്നും വിവരം. നഗരമധ്യത്തിലുള്ള സ്‌കൂളിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. പ്രായമായവര്‍ പോലും സ്ഥലത്ത് ക്യൂവില്‍ നില്‍ക്കുകയാണ്. വോട്ടര്‍മാര്‍ റീ പോളിംഗ് ആവശ്യപ്പെടുകയോ സമയം നീട്ടി നല്‍കാന്‍ ആവശ്യപ്പെടുകയോ ചെയ്യുമെന്ന് വിവരം.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നടക്കുന്ന അഞ്ച് ജില്ലകളില്‍ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തുന്നു. 8.04 ശതമാനം പോളിംഗാണ് ഇതുവരെ രേഖപ്പെടുത്തിയത്. വയനാട്ടില്‍ 8.75, പാലക്കാട് 8.09, തൃശൂരില്‍ 8.35, എറണാകുളം 8.32, കോട്ടയത്ത് 8.91 വോട്ടുകളാണ് ഇതുവരെ പോള്‍ ചെയ്തത്.

Story Highlights palakkad, local body election, voting machine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top