ടോവിനോ തോമസ് തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി; വോട്ട് ചെയ്യാനെത്തി മഞ്ജുവും ഇന്നസെന്റും

തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ സിനിമാതാരം ടോവിനോ തോമസ് വോട്ട് രേഖപ്പെടുത്തി. ഇരിങ്ങാലക്കുട ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തിയാണ് ടോവിനോ വോട്ട് രേഖപ്പെടുത്തിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്യൂവില്‍ നിന്നായിരുന്നു ടോവിനോ വോട്ട് ചെയ്തത്. സിനിമ നടി മഞ്ജു വാര്യരും വോട്ട് രേഖപ്പെടുത്താനെത്തി. സിനിമാതാരവും മുന്‍ എംപിയുമായ ഇന്നസെന്റും വോട്ട് ചെയ്തു.
അതേസമയം രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ നടന്‍ മമ്മൂട്ടിക്ക് വോട്ടു ചെയ്യാനാകില്ല. കൊച്ചി പനമ്പള്ളി നഗറിലെ വോട്ടര്‍ പട്ടികയില്‍ മമ്മൂട്ടിയുടെ പേരില്ല. മമ്മൂട്ടി കടവന്ത്രയിലേക്ക് താമസം മാറിയതിനാല്‍ ഉണ്ടായ ആശയക്കുഴപ്പമാണ് കാരണം. എറണാകുളം കളക്ടര്‍ എസ്. സുഹാസിന്റെ പേരും വോട്ടര്‍പട്ടികയിലില്ല.
മുന്‍പ് കൊച്ചി പനമ്പള്ളി നഗറിലായിരുന്നു മമ്മൂട്ടിയും കുടുംബവും താമസിച്ചിരുന്നത്. തുടര്‍ന്ന് കടവന്ത്രയിലേക്ക് താമസം മാറുകയായിരുന്നു. ലോക്ക്ഡൗണ്‍ കാലം താരകുടുംബം ചെലവഴിച്ചതും പുതിയ വീട്ടിലായിരുന്നു. മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും ദുല്‍ഖറും ഭാര്യ അമാല്‍ സൂഫിയയും മകള്‍ മറിയവും ഇവിടെയാണ് ഇപ്പോള്‍ താമസം.
Story Highlights – tovino thomas, manju warrior, innocent voting, local body election special
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here