കാസർഗോഡ് പൈവളിഗെയിൽ ത്രികോണ മത്സരം ശക്തം

കാസർഗോഡ് ജില്ലയിൽ മൂന്ന് മുന്നണികളും തുല്യ ശക്തികളായി
മത്സരിക്കുന്ന പഞ്ചായത്താണ് പൈവളിഗെ ഗ്രാമ പഞ്ചായത്ത്. ബിജെപിയെ അകറ്റിനിർത്താൻ എൽഡിഎഫും യുഡിഎഫും ഒന്നിച്ചാണ് കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണം പൂർത്തിയാക്കിയത്. ഇത്തവണ പൈവളിഗെയിലേത് അക്ഷരാർത്ഥത്തിൽ ത്രികോണ മത്സരമാണ്.
കർഷക വിമോചന സമരത്തിന്റെയും രക്തസാക്ഷികളുടെയും നാടാണ് പൈവളികെ. ജന്മിത്വത്തിനെതിരായ പോരാട്ട വീര്യമുള്ള മണ്ണിൽ നിലനിർത്താനാൻ ഇടതുപക്ഷവും ഭരണം നേടാൻ യുഡിഎഫും രംഗത്തിറങ്ങുമ്പോൾ രണ്ടു തവണ ഭരിച്ച പഞ്ചായത്ത് തിരിച്ചുപിടിക്കാനാണ് ബിജെപി ശ്രമം.
2015ൽ ആകെയുള്ള 19 വാർഡുകളിൽ 8 ഉം നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് ആഖജ ആയിരുന്നു.എന്നാൽ 7 ഇടത്ത് ജയിച്ച എൽഡിഎഫും 4 സീറ്റു നേടിയ യുഡിഎഫും ഒന്നിച്ചതോടെ ബിജെപി പ്രതിപക്ഷത്തായി. പഞ്ചായത്തു ഭരണം ഇടതു നേടി.
Story Highlights – Triangular competition is strong in Kasaragod Pivalige
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here