Advertisement

അറുപത്തിയാറാം വയസിൽ കന്നി വോട്ട് ചെയ്യാൻ മലപ്പുറം സ്വദേശി അബ്ദുൾ ലത്തീഫ്

December 11, 2020
Google News 2 minutes Read

അറുപത്തിയാറാം വയസിൽ കന്നി വോട്ട് ചെയ്യാൻ പോകുന്ന ഒരു വോട്ടറുണ്ട് മലപ്പുറം തിരൂരിൽ. നാൽപത്തിമൂന്ന് വർഷത്തെ പ്രവാസം അവസാനിപ്പിച്ചെത്തിയ അബ്ദുൾ ലത്തീഫിന് ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ആകാംക്ഷയുടെയുള്ള തെരഞ്ഞെടുപ്പാണ്.

അബ്ദുൽ ലത്തീഫ് വിദേശത്തായിരുന്ന കഴിഞ്ഞ നാൽപത്തിമൂന്ന് വർഷം ഏകദേശം ഇരുപത്തിയെട്ട് തെരഞ്ഞെടുപ്പുകൾ മാറി വന്നു. എന്നാൽ, അന്നൊന്നും വോട്ടവകാശം വിനിയോഗിക്കാൻ കഴിഞ്ഞില്ല. ഇത്തവണ പ്രവാസം മതിയാക്കി നാട്ടിലെത്തിയപ്പോൾ വോട്ടർ പട്ടികയിൽ പേര് ചേർക്കുകയാണ് അബ്ദുൽ ലത്തീഫ് ആദ്യം ചെയ്തത്. കന്നി വോട്ടിന്റെ സന്തോഷത്തിലാണ് ഇദ്ദേഹം.

ചെറിയമുണ്ടം പഞ്ചായത്തിലെ 12-ാം വാർഡിലാണ് അബ്ദുൾ ലത്തീഫിന്റെ വോട്ട്. അറുപത്തിയാറുകാരന്റെ ആദ്യവോട്ടിനായി ഇതിനോടകം മുന്നണികൾ പലതവണ ഈ പ്രവാസിയെ തേടിയെത്തി. എന്നാൽ, വോട്ടിന്റെ രഹസ്യം വെളിപ്പെടുത്താൻ ഇദ്ദേഹം തയാറല്ല.

Story Highlights Abdul Latheef from Malappuram to cast his first vote at the age of 66

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here