ആലുവ പൊലീസ് സ്റ്റേഷനില്‍ സിഐ അടക്കം 27 പേര്‍ക്ക് കൊവിഡ്

covid confirmed to 27 policemen at the Aluva police station

ആലുവ പൊലീസ് സ്റ്റേഷനില്‍ സിഐ അടക്കം 27 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സിഐയും അഞ്ചോളം എഎസ്‌ഐമാരും അടക്കമുള്ള പൊലീസുകാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ സ്റ്റേഷന്റെ പ്രവര്‍ത്തനം സ്തംഭിച്ച അവസ്ഥയിലാണ്. ആലുവ പോലീസ് സ്റ്റേഷനിലെ എഴുപതോളം പൊലീസുകാരില്‍ സിഐ അടക്കം 27 പേര്‍ക്കാണ് പൊവിഡ് സ്ഥിരീകരിച്ചത്. ആലുവ പൊലീസ് സ്റ്റേഷനിലെ പകുതിയോളം പേര്‍ വിവിധ ചുമതലകളിലായി മറ്റുപല ഓഫീസുകളിലാണ് ജോലി ചെയ്യുന്നത്.

കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ ആയ പൊലീസുകാരെ നീരീക്ഷണത്തില്‍ പോകാന്‍ അനുവദിക്കാത്തതാണ് രോഗം പടര്‍ന്നു പിടിക്കാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. സ്റ്റേഷനിലെ വനിതാ എസ്.ഐ അടക്കമുള്ള പത്തിലധികം പേര്‍ നേരത്തെ കൊവിഡ് ബാധിതരായിരുന്നു. കൊവിഡ് ബാധിച്ച് നെഗറ്റീവ് ആയവര്‍ക്ക് പോലും ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇന്ന് പോസ്റ്റീവായ പൊലീസുകാര്‍ കഴിഞ്ഞ ദിവസം വരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക് പോയത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

Story Highlights covid confirmed to 27 policemen at the Aluva police station

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top