മലപ്പുറത്തെ ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളുടെ മരണം: അടിയന്തിര അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്

മലപ്പുറത്തെ ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളുടെ മരണവുമായി ബന്ധപ്പെട്ട് അടിയന്തിര അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗം മേധാവിക്കും മലപ്പുറം ഡിഎംഒക്കുമാണ് അന്വേഷണ ചുമതല. 15 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷനല്‍ സെക്രട്ടറി ബി.മനുവാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.
എന്‍.സി മുഹമ്മദ് ഷെരീഫ്-സഹല തസ്‌നീം ദമ്പതികളുടെ ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ സെപ്റ്റംബര്‍ 27നാണ് മരിച്ചത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിയമ വിഭാഗം അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.കെ ശ്രീവാസ്തവ സംസ്ഥാന ഡി.എം.ഇക്കും ആരോഗ്യ കുടുംബക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും നേരത്തെ കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ അടിയന്തിര അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. പ്രസവ വേദന ഉണ്ടെന്ന് അറിയിച്ചിട്ടും ചികിത്സ നല്‍കാതെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് നിര്‍ബന്ധപൂര്‍വം മടക്കി അയച്ചെന്നാണ് ബന്ധുക്കളുടെ പരാതി.
Story Highlights – Death of twin fetuses in Malappuram: Government orders immediate inquiry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here