മലപ്പുറത്ത് ഭൂമികുലുക്കം അനുഭവപ്പെട്ടതായി റിപ്പോർട്ട്

മലപ്പുറം എടപ്പാളിലും പരിസര പ്രദേശങ്ങളിലും ഭൂചലനം ഉണ്ടായതായി നാട്ടുകാർ. ഇന്ന് രാത്രി എട്ടു മണിയോടെയാണ് ചെറിയ രീതിയിലുള്ള ശബ്ദത്തോടുകൂടി ഭൂചലനം ഉണ്ടായത്.
എടപ്പാൾ, അണ്ണക്കമ്പാട് ,കണ്ടനകം, വട്ടംകുളം, കാലടി, പടിഞ്ഞാറങ്ങാടി, തവനൂർ, മൂവാകര ആനക്കര, ചങ്ങരകുളം, എന്നീ പ്രദേശങ്ങളിലാണ് ഭൂമികുലുക്കം ഉണ്ടായതായി നാട്ടുകാർ പറയുന്നത്.
അതേസമയം, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഭൂചലനവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
Story Highlights – earthquake in malappuram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here