സ്വർണക്കടത്ത് കേസ്; പ്രതി സന്ദീപ് നായരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

സ്വർണക്കടത്ത് കേസിൽ പ്രതി സന്ദീപ് നായരുടെ ജാമ്യാപേക്ഷ കൊച്ചി എൻഐഎ കോടതി ഇന്ന് പരിഗണിക്കും. കേസിൽ രാജ്യദ്രോഹത്തിന് തെളിവില്ലെന്നും കസ്റ്റംസ് കേസ് മാത്രമേ നിലനിൽക്കൂ എന്നും സന്ദീപ് നയർ ജാമ്യഹർജിയിൽ പറയുന്നു.

യുഎപിഎ വകുപ്പ് പ്രകാരമുള്ള ജുഡീഷ്യൽ കസ്റ്റഡിയിൽ കാലാവധി അവസാനിക്കാൻ ഒരുമാസം കൂടി ബാക്കി നിൽക്കെയാണ് സന്ദീപ് നായർ ജാമ്യത്തിനായുള്ള നീക്കമാരംഭിച്ചത്. നേരത്തെ സന്ദീപ് നായരുടെ രഹസ്യമൊഴി എൻഐഎ രേഖപ്പെടുത്തിയിരുന്നു.

Story Highlights Gold smuggling case; Sandeep Nair’s bail application will be considered by the court today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top