ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തർക്ക് വിലക്കേർപ്പെടുത്തി

ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് വിലക്കേർപ്പെടുത്തി. ഇതുസരിച്ച് നാളെ മുതൽ ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതല്ല.

കഴിഞ്ഞ ദിവസങ്ങളിൽ ക്ഷേത്ര ജീവനക്കാർക്കും പൂജാരിമാർക്കും കൊവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 46 ജീവനക്കാർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചതായി കണ്ടെത്തിയത്. ക്ഷേത്രത്തിൽ ഭക്തരെ വിലക്കുന്നതിനൊപ്പം ക്ഷേത്ര പരിസരം കണ്ടെയ്ൻമെന്റ്‌സോണാക്കി മാറ്റുകയും ചെയ്തു. അതേസമയം, പൂജകളും ചടങ്ങുകൾക്കും മുടക്കം ഉണ്ടാവില്ല.

Story Highlights Guruvayur temple will be closed to devotees from tomorrow

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top