അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന്‍ അടക്കം പിരിച്ചുവിടും: എം എം ഹസന്‍

അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന്‍ അടക്കമുള്ള സംവിധാനങ്ങള്‍ പിരിച്ചുവിടുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിരപരാധിയാണെന്ന് തെളിയേണ്ടത് നിഷ്പക്ഷ അന്വേഷണത്തിലൂടെയാണെന്നും ഹസന്‍ പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളുടെ അധികാര പരിധിയിൽ വരുന്നതാണ് ഭവന നിർമാണമുൾപ്പെടെയുള്ള പദ്ധതികൾ. ഇതിൽ കൈകടത്തുകയാണ് നാല് പദ്ധതികളിലൂടെ സംസ്ഥാന സർക്കാർ ചെയ്തത്. യുഡിഎഫ് ഭരണം നേടിയാൽ ഈ സംവിധാനങ്ങൾ പിരിച്ച് വിട്ട് തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്ന രീതിയിൽ പദ്ധതികൾ നടപ്പാക്കുമെന്നും എം എം ഹസന്‍ പ്രതികരിച്ചു.
Read Also : ഊരാളുങ്കല്‍ സൊസൈറ്റിക്ക് സര്‍ക്കാര്‍ നല്‍കിയ എല്ലാ കരാറുകളിലും അന്വേഷണം ആവശ്യപ്പെട്ട് എം എം ഹസന്‍
സ്പീക്കറുടെത് വിചിത്രമായ മറുപടിയാണ്. ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും പേരുള്ള സ്പീക്കര്‍ക്ക് ധാര്‍മ്മികതയുടെ ഒരംശം പോലും ഇല്ല. മുഖ്യമന്ത്രിയും സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാക്കളും പ്രചാരണങ്ങളില്‍ പങ്കെടുക്കാത്തത് പരാജയഭീതി മൂലമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഭയം കൊറോണയെ അല്ല ജനങ്ങളെയാണെന്നും എം എം ഹസന്‍ കാസര്‍ഗോഡ് പറഞ്ഞു.
Story Highlights – mm hassan, p sreeramakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here