Advertisement

കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ കുറവ്; വിട്ടുവീഴ്ചയുണ്ടായാൽ സ്ഥിതി മാറിയേക്കാം: മുഖ്യമന്ത്രി

December 12, 2020
1 minute Read

സംസ്ഥാനത്ത് കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ കുറവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്ടോബറിനെ അപേക്ഷിച്ച് കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ 40 ശതമാനം കുറവുണ്ടായി. നിലവിൽ 60,029 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഒക്ടോബറിൽ ഒരു ലക്ഷത്തിലധികം പേർ ചികിത്സയിലുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജാ​ഗ്രതയുടെ ഫലമായാണ് കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ കുറവുണ്ടായത്. വിട്ടുവീഴ്ചയുണ്ടായാൽ സ്ഥിതി മാറിയേക്കാം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8-9 ശതമാനത്തിൽ നിൽക്കുന്നത് ആശ്വാസകരമാണ്. അതേസമയം, മരണ നിരക്ക് ദിനംപ്രതി വർധിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ, സംസ്ഥാനത്ത് ഇന്ന് 5949 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 765, കോഴിക്കോട് 763, എറണാകുളം 732, കോട്ടയം 593, തൃശൂര്‍ 528, ആലപ്പുഴ 437, പാലക്കാട് 436, തിരുവനന്തപുരം 373, കൊല്ലം 354, പത്തനംതിട്ട 333, വയനാട് 283, കണ്ണൂര്‍ 169, ഇടുക്കി 123, കാസര്‍ഗോഡ് 60 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 5,268 പേർ രോ​ഗമുക്തരായി.

Story Highlights Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top