Advertisement

ആൾക്കൂട്ടം കർശനമായി നിയന്ത്രിക്കാൻ ഡിജിപിക്ക് നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ‌

December 12, 2020
Google News 2 minutes Read

ആ​ൾ​ക്കൂ​ട്ടം ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കാ​ൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് നിർദേശം നൽകി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. കൊ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ പ്ര​ചാ​ര​ണ​ത്തി​ൽ കൂ​ട്ട​മാ​യി ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽപ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപന ദിവസം കോഴിക്കോടും മലപ്പുറത്തും വലിയ രീതിയിൽ സംഘർഷമുണ്ടായിരുന്നു. കോഴിക്കോട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽഡിഎഫ്-യുഡ‍ിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. കുറ്റിച്ചിറ 58-ാം വാർഡിലാണ് സംഭവം. ശക്തിപ്രകടനവുമായി ബന്ധപ്പെട്ട വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. മലപ്പുറത്ത് സംഘർഷത്തെ തുടർന്ന് കൊട്ടിക്കലാശത്തിന് കളക്ടർ നിരോധനമേർപ്പെടുത്തിയിരുന്നു.

Story Highlights State election commission, Loknath behra, local body election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here