Advertisement

സ്പീക്കറുടേത് രാഷ്ട്രീയ പ്രതികാര നടപടിയെന്ന് എംഎം ഹസൻ

December 12, 2020
Google News 1 minute Read

ബാർ കോഴ ക്കേസിൽ പ്രതിപക്ഷ നേതാവിനെതിരെ വിജിലൻസ് അന്വേഷണത്തിന് സ്പീക്കർ അനുമതി നൽകിയത് രാഷ്ട്രീയ പ്രേരിതമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. സ്പീക്കറുടേത് രാഷ്ട്രീയ പ്രതികാര നടപടിയെന്നും സർക്കാരിന്റെ ചട്ടുകമായി സ്പീക്കർ പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നേരത്തെ തള്ളിക്കളഞ്ഞ കേസിൽ തെളിവുകൾ ഇല്ലാതെയാണ് അനുമതി നൽകിയത്. ബാർ കോഴ കേസിൽ ഗവർണർ അനുമതി നിഷേധിച്ച സാഹചര്യത്തിൽ സ്പീക്കർ തെറ്റ് തുറന്ന് സമ്മതിക്കണം. എന്തുകൊണ്ട് അനുമതി നൽകിയെന്ന് സ്പീക്കർ പൊതുസമക്ഷം വ്യക്തമാക്കണമെന്നും എംഎം ഹസൻ ആവശ്യപ്പെട്ടു.

അതേസമയം, യുഡിഎഫ് അധികാരത്തിൽ വന്നാൽ ലൈഫ് മിഷൻ പിരിച്ചു വിടുമെന്ന പ്രസ്താവനയ്ക്ക് എംഎം ഹസൻ വ്യക്തത വരുത്തി. അഴിമതിക്കായി രൂപീകരിച്ച ലൈഫ് മിഷൻ ഉൾപ്പടെ ഉള്ള മിഷനുകൾ പിരിച്ചു വിടുമെന്നാണ് പറഞ്ഞത്. മാധ്യമങ്ങൾ പ്രസ്താവന തെറ്റിദ്ധരിപ്പിച്ചു. പാവങ്ങൾക്ക് വീട് വച്ചു നൽകാൻ ലൈഫ് മിഷന്റെ ആവശ്യമില്ല. കെപിസിസി ആയിരം വീട് പദ്ധതിയിൽ ഇതിനോടകം 500 വീടുകൾ വച്ചു നൽകിയിട്ടുണ്ട്. ബാക്കി വിവിധ സന്നദ്ധ സംഘടനകൾ വഴി നൽകുമെന്നും എംഎം ഹസൻ തൃശൂരിൽ പ്രതികരിച്ചു.

Story Highlights MM Hasan called the speaker’s political retaliation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here