Advertisement

അരവിന്ദ് കേജ്‌രിവാളിന്റെ വസതിക്ക് നേരെ ആക്രമണം; പിന്നിൽ ബിജെപി പ്രവർത്തകരെന്ന് ആംആദ്മി

December 13, 2020
Google News 2 minutes Read

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വസതിക്ക് നേരെ ആക്രമണം. വസതിയിൽ സ്ഥാപിച്ചിരുന്ന സിസിടി‌വി ക്യാമറകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ അക്രമികൾ നശിപ്പിച്ചു. ബിജെപി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ആംആദ്മി ആരോപിച്ചു. സിസിടിവികൾ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു.

ഡൽഹിയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകർ അരവിന്ദ്
കേജ്‌രിവാളിന്റെ വസതിക്ക് മുൻപിൽ സമരം നടത്തുന്നുണ്ട്. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനിലെ മേയര്‍മാരും കൗണ്‍സിലര്‍മാരുമാണ് കേജ്‌രിവാളിന്റെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിക്കുന്നത്. പതിമൂവായിരം കോടി രൂപയുടെ കുടിശിക തന്നു തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് മേയര്‍മാരുടെ സമരം. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലും ബി.ജെ.പി. ഞായറാഴ്ച പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

Story Highlights BJP leaders break CCTV cameras installed at Kejriwal’s house: Delhi CMO

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here