ആലപ്പുഴ ന​ഗരത്തിൽ മൂന്നിടത്ത് വൈദ്യുതി പോസ്റ്റിന് തീപിടിച്ചു

ആലപ്പുഴ ന​ഗരത്തിൽ വൈദ്യുതി പോസ്റ്റിന് തീപിടിച്ചു. മൂന്നിടങ്ങളിലായാണ് തീപിടുത്തമുണ്ടായത്. മുപ്പാലം, റെയിൽവേ സ്റ്റേഷൻ റോഡ്, ചുങ്കം എന്നിവിടങ്ങളിലായാണ് സംഭവം.

മുപ്പാലത്തിനടുത്ത് ഉച്ചയ്ക്ക് 2.45നായിരുന്നു തീപിടുത്തമുണ്ടായത്. ബാലൂസ് ഹോട്ടലിന് സമീപത്തെ വൈദ്യുതി പോസ്റ്റിനാണ് തീപിടിച്ചത്. രാംചരണ്‍ കമ്പനിയുടെ കെട്ടിടത്തിലേക്ക് തീപടര്‍ന്നെങ്കിലും ഫയര്‍ഫോഴ്‌സെത്തി തീയണച്ചു.

റെയിൽവേ സ്റ്റേഷൻ റോഡിൽ റബർ ഫാക്ടറി ജം​ഗ്ഷന് സമീപം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്. കെഎസ്ഇബിയുടെ കേബിൾ വലിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വൈദ്യുതി പോസ്റ്റിലെ ബോക്സിന് തീപിടിക്കുകയായിരുന്നു. ചുങ്കത്ത് പുലർച്ചെ 2.55നാണ് സംഭവമുണ്ടായത്.

Story Highlights Electricity post, fire

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top