ബിജെപി അധ്യക്ഷൻ ജെ. പി നദ്ദയ്ക്ക് കൊവിഡ്

ബിജെപി അധ്യക്ഷൻ ജെ. പി നദ്ദയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോ​ഗം സ്ഥിരീകരിച്ച കാര്യം അദ്ദേഹം തന്നെയാണ് അറിയിച്ചത്.

രോ​ഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്നും നദ്ദ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. നിലവിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് നദ്ദ.

Story Highlights J P nadda test positive for covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top