വൃക്കകളുടെ പ്രവര്‍ത്തനം 25 ശതമാനം മാത്രം; ലാലുപ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമായേക്കുമെന്ന് ഡോക്ടര്‍മാര്‍

ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമായേക്കാമെന്ന് ഡോക്ടര്‍മാര്‍. വൃക്കകളുടെ പ്രവര്‍ത്തനം 25 ശതമാനം മാത്രമാണെന്നും സ്ഥിതി വഷളായേക്കാമെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ. ഉമേഷ് പ്രസാദ് അറിയിച്ചു. അവയവങ്ങളുടെ പ്രവര്‍ത്തനം മോശമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രമേഹം മൂലം അവയവങ്ങള്‍ തകരാറിലായതിനാല്‍ ലാലുപ്രസാദ് യാദവിനെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റേണ്ടതില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോടതിയും സര്‍ക്കാരുമാണെന്നും അദ്ദേഹം പറഞ്ഞു. റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് നിലവില്‍ ലാലുപ്രസാദ് യാദവ് ചികിത്സയിലുള്ളത്.
കാലിത്തീറ്റ കുംഭകോണ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദിനെ രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2017ലാണ് കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലുവിനെ കോടതി ശിക്ഷിച്ചത്.
Story Highlights – Lalu Prasad Yadav’s kidney functioning at 25%
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here