Advertisement

ശരദ് പവാറിന്റെ പിറന്നാൾ ആഘോഷം; കേക്കിനായി പ്രവർത്തകരുടെ കൂട്ടത്തല്ല്; വിഡിയോ

December 13, 2020
3 minutes Read

എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ പിറന്നാൾ ആഘോഷത്തിനിടെ കേക്കിനായി പ്രവർത്തകർ തമ്മിൽ തല്ലു കൂടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പോലും മറന്നാണ് പ്രവർത്തകർ കേക്കിനായി തല്ലുകൂടിയത്.

പവാറിന്റെ 80-ാം പിറന്നാൾ ആഘോഷത്തിനിടെയാണ് സംഭവം. മന്ത്രി ധനഞ്ജയ് മുണ്ഡയുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ഇതിനായി കേക്കും കൊണ്ടുവന്നിരുന്നു. കേക്ക് മുറിച്ചതിന് പിന്നാലെയാണ് പ്രവർത്തകർ തിരക്കു കൂട്ടിയത്. കേക്കിനായി പ്രവർത്തകർ ഇരച്ചു കയറുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തിയാണ് പ്രശ്നം പരിഹരിച്ചത്. വിഡിയോ പങ്കുവച്ച് പരിഹസിച്ച് ബിജെപി നേതാക്കളും രംഗത്തെത്തി.

Story Highlights NCP workers go crazy for cake on Sharad Pawar’s birthday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top