രഹസ്യലാബിൽ മയക്കുമരുന്ന് നിർമിച്ചു; പിഎച്ച്ഡിക്കാരൻ അറസ്റ്റിൽ

Phd scholar held for manufacturing drugs at secret lab

ഹൈദരാബാദിൽ രഹസ്യലാബിൽ മയക്കുമരുന്ന് ഉത്പാദിപ്പിച്ച യുവാവ് അറസ്റ്റിൽ. കെമിസ്ട്രിയിൽ പിഎച്ച്ഡിയുള്ള യുവാവ് മിയോ മിയോ എന്ന മയക്കുമരുന്നാണ് ലാബിൽ നിർമിച്ചത്.

ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ലാബിൽ അന്വേഷണ സംഘം പരിശോധന നടത്തിയത്. പരിശോധനയിൽ 63.12 ലക്ഷം രൂപ വിലമതിക്കുന്ന 3.156 കിലോ​ഗ്രാം മെഫഡ്രോൺ പിടിച്ചെടുത്തു. തുടർന്ന് ലാബ് ഉടമയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 12.40 ലക്ഷം രൂപ വിലമതിക്കുന്ന 112 ​ഗ്രാം മെഫഡ്രോൺ സാംപിളുകൾ കണ്ടെത്തി.

കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ വ്യക്തി 100 കിലോ​ഗ്രാമിൽ കൂടുതൽ മെഫെഡ്രോൺ വിൽപന നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ചു. എൻഡിപിഎസ് ആക്ട് 1985 പ്രകാരം നിരോധിക്കപ്പെട്ടിട്ടുള്ള സൈക്കോട്രോപിക് പദാർത്ഥമാണ് മെഫഡ്രോൺ. ഡ്രോൺ, മിയോ, മിയോ എന്നറിയയപ്പെടുന്ന ഈ ലഹരിമരുന്ന് എംഡിഎംഎ, ആംഫറ്റാമൈൻസ്, കൊക്കെയ്ൻ എന്നിവയ്ക്ക് സമാനമാണ്.

Story Highlights Phd scholar held for manufacturing drugs at secret lab

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top