കള്ളപ്പണ കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കള്ളപ്പണ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. ബംഗലുരു സിറ്റി സെഷൻസ് കോടതിയാണ് വിധി പറയുക. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാട്ടി ബിനീഷിന്റെ അഭിഭാഷകൻ കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഇന്ന് തുടർവാദവും നടക്കും.
കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ഹാജരാകും. ചോദ്യം ചെയ്യാനായി വിളിപ്പിച്ച് അറസ്റ്റ് ചെയ്തത് നടപടി ക്രമങ്ങൾ പാലിക്കാതെയാണെന്നാണ് ബിനീഷിന്റെ വാദം. എതിർവാദം ഉന്നയിക്കാൻ ഇ.ഡി കൂടുതൽ സമയം ആവശ്യപ്പെട്ടതോടെയാണ് ഹർജി കോടതി ഇന്നത്തേക്ക് മാറ്റി വെച്ചത്.ഒക്ടോബർ 29നാണ് കള്ളപ്പണ കേസിൽ ഇ.ഡി ബിനീഷിനെ അറസ്റ്റ് ചെയ്തത്. നിലവിൽ പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയാണ്.
Story Highlights – Money laundering case; Bineesh Kodiyeri’s bail application to be heard today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here