പ്രതിപക്ഷം കര്‍ഷക സമരത്തെ കുറിച്ച് മിണ്ടാത്തത് ബിജെപിയുമായി കൂട്ടുകച്ചവടം ഉള്ളതിനാല്‍: എ വിജയരാഘവന്‍

a vijayaraghavan

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി കൂട്ടുകച്ചവടം ഉള്ളത് കൊണ്ടാണ് സംസ്ഥാനത്തെ പ്രതിപക്ഷം കര്‍ഷക സമരത്തിനെതിരെ ഒരക്ഷരം മിണ്ടാത്തതെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറുമായ എ വിജയരാഘവന്‍. 19 യുഡിഎഫ് എംപിമാര്‍ കര്‍ഷകസമരത്തെ പറ്റി മിണ്ടിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപി വോട്ട് കിട്ടേണ്ടതിനാല്‍ ഇന്നും കൂടി മിണ്ടില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു. കര്‍ഷകസമരത്തിന് മുന്നില്‍ കേന്ദ്ര സര്‍ക്കാരിന് നിയമം പിന്‍വലിക്കേണ്ടി വരുമെന്നും കേന്ദ്ര നയത്തില്‍ ഏറ്റവുമധികം പ്രയാസം അനുഭവിക്കേണ്ടി വരിക ഉപഭോക്തൃ സംസ്ഥാനമായ കേരളമായതിനാല്‍ ശക്തമായ പ്രതിഷേധം ഇവിടെ ഉയരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്നുവരുന്ന അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍.

Read Also : മതനിരപേക്ഷത ഉയര്‍ത്തിപിടിച്ച എല്‍ഡിഎഫിന് ജനം വോട്ട് ചെയ്യുമെന്ന് എ വിജയരാഘവന്‍

അതേസമയം ഇടതുപക്ഷത്തിന് അനുകൂലമായി ജനം വോട്ടു ചെയ്യാന്‍ തീരുമാനിച്ചതിന്റെ തെളിവാണ് ഉയര്‍ന്ന പോളിംഗ് ശതമാനമെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. പ്രളയകാലത്തും കൊറോണയുടെ സമയത്തും ജനങ്ങളെ പട്ടിണിയില്ലാതെ നോക്കിയ സര്‍ക്കാരിന് ജനങ്ങള്‍ നല്‍കുന്ന പിന്തുണയാകും ഓരോ വോട്ടും. ആരോപണങ്ങളിലെ പൊള്ളത്തരം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഇടതുപക്ഷത്തിന് അനുകൂലമായി ജനം വോട്ടു ചെയ്യാന്‍ തീരുമാനിച്ചുവെന്നതിന്റെ തെളിവാണ് ഉയര്‍ന്ന പോളിംഗ് ശതമാനം. സാധാരണക്കാരെ പരിഗണിക്കുന്ന സര്‍ക്കാരിന് പിന്തുണ നല്‍കാനാണ് ആളുകള്‍ കൂടുതലായി വോട്ടിംഗിന് എത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Story Highlights local body election, udf, a vijayaraghavan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top