യുഡിഎഫിലാണ് ജനങ്ങളുടെ പ്രതീക്ഷ: പി കെ കുഞ്ഞാലിക്കുട്ടി എം പി

തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം പുരോഗമിക്കെ പ്രതികരണവുമായി ലീഗ് നേതാക്കള്‍. യുഡിഎഫിന് അനുകൂല സാഹചര്യമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി വ്യക്തമാക്കി. നല്ല ആത്മവിശ്വാസമുണ്ടെന്നും വിജയ പ്രതീക്ഷയുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലബാറില്‍ യുഡിഎഫ് തൂത്തുവാരും. യുഡിഎഫിലാണ് ജനങ്ങളുടെ പ്രതീക്ഷയെന്നും എല്‍ഡിഎഫിലും ബിജെപിയിലും അല്ലെന്നും കുഞ്ഞാലിക്കുട്ടി.
Read Also : യുഡിഎഫ് വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് കൃത്യം ഏഴുമണിക്ക് തന്നെ ആരംഭിച്ചിരുന്നു. രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരയാണ് പോളിംഗ് സ്റ്റേഷനുകളിലുള്ളത്. കൊവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുക. സാമൂഹിക അകലം പാലിച്ചുവേണം വോട്ടെടുപ്പില്‍ പങ്കാളികളാകാന്‍. പോളിംഗ് സ്റ്റേഷനുകളില്‍ സാനിറ്റൈസര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളാണ് ഇന്ന് വിധിയെഴുതുക.
Story Highlights – hydarali shihab thangal, p k kunjalikutty, local body election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here