കേന്ദ്ര ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

കര്‍ഷക സമരം അടക്കമുള്ള പ്രതികൂല സാഹചര്യത്തിനിടയിലും പൊതുബജറ്റ് ഫെബ്രുവരി ഒന്നിന് തന്നെ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ബജറ്റ് അവതരണം മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ നടത്താന്‍ ആണ് തീരുമാനിച്ചത്. ഇതിനായി പാര്‍ലമെന്റ് സമ്മേളനം ജനുവരി അവസാന വാരം മുതല്‍ ചേരും.
കേന്ദ്രത്തിന് ആരോഗ്യം, സാമ്പത്തികം, വ്യവസായം, തൊഴില്‍ അടക്കം എല്ലാ മേഖലയിലും സാഹചര്യങ്ങള്‍ പ്രതികൂലമാണ്. ആഭ്യന്തര ഉത്പാദനത്തിന്റെ കാര്യത്തില്‍ റെക്കോര്‍ഡ് നേട്ടം പ്രതീക്ഷിച്ച വര്‍ഷത്തില്‍ കുത്തനെയുള്ള ഇടിവാണ് ഉണ്ടായത്. ബഡ്ജറ്റ് അവതരണം എറ്റവും വെല്ലുവിളിയാകുന്ന സാഹചര്യമാണ് കേന്ദ്രസര്‍ക്കാര്‍ നേരിടുന്നത്.
Read Also : ബജറ്റ് ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കം
ഈ സാഹചര്യത്തില്‍ ബജറ്റ് അവതരണം മാറ്റിവയ്ക്കാനായുള്ള ആലോചനയും ഉപാധിയായി ഉയര്‍ന്നിരുന്നു. പക്ഷേ ബജറ്റ് അവതരണം അടക്കം എല്ലാം മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ നടക്കണം എന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി ഒന്ന് തിങ്കളാഴ്ച തന്നെ ബജറ്റ് അവതരിപ്പിക്കാന്‍ കേന്ദ്ര ധനമന്ത്രാലയം തീരുമാനിച്ചു.
ബജറ്റ് അവതരണത്തിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ വെര്‍ച്വലായി ഇന്ന് മുതല്‍ നടക്കും. സാധ്യമായ പരമാവധി സംഘടനകളും വിദഗ്ധരും വിഭാഗങ്ങളും ആയി ചര്‍ച്ച നടത്തണം എന്നാണ് പ്രധാനമന്ത്രി ധനമന്ത്രിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സിന്‍ പൂര്‍ണമായും സര്‍ക്കാര്‍ ചെലവില്‍ നല്‍കാനുള്ള പണവും മാറ്റിവയ്ക്കണം. ധനകമ്മിയുടെ കാര്യത്തില്‍ അടക്കം ഇത്തവണ കടുംപിടിത്തം വെണ്ടെന്നാണ് നിര്‍മലാ സീതാരാമന് ലഭിച്ചിരിയ്ക്കുന്ന നിര്‍ദേശം.
കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ കാര്‍ഷിക മേഖലയ്ക്ക് വിപുലമായ പദ്ധതികള്‍ ഇക്കുറി ബജറ്റില്‍ ഇടം പിടിക്കും. ചില പുതിയ സമൂഹ്യക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടും എന്നാണ് വിവരം.
Story Highlights – budget, nirmala sitharaman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here