ജോസ് കെ മാണിയിൽ പ്രതീക്ഷ; എൽഡിഎഫിൽ ചേർന്നത് ഗുണം ചെയ്യുമെന്ന് എ. വിജയരാഘവൻ

ജോസ് കെ മാണിയിൽ പ്രതീക്ഷയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. ജോസ് വിഭാഗം എൽഡിഎഫിൽ ചേർന്നത് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലാ പഞ്ചായത്തുകളിൽ ജോസ് കെ മാണി വിഭാഗത്തിന് നിർണായകമായ സ്വാധീനമുണ്ടെന്നും വിജയരാഘവൻ ട്വന്റിഫോറിനോട് പ്രതികരിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ 2015നേക്കാൾ മികച്ച വിജയം നേടും. സർക്കാരിന്റെ പ്രവർത്തനങ്ങൾക്കായുള്ള അംഗീകാരം ഉറപ്പായും ലഭിക്കും. സർക്കാരിനെതിരായ ആരോപണങ്ങൾ ജനം തള്ളും. ജനാധിപത്യ വിരുദ്ധ രീതിയിൽ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം ജനം തിരിച്ചറിയുമെന്നും വിജയരാഘവൻ വ്യക്തമാക്കി.
Story Highlights – Local body election, Jose k mani, A Vijayaraghavan
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News