ഹോമിയോ ഡോക്ടർമാർക്ക് കൊവിഡ് ചികിത്സയ്ക്ക് മരുന്ന് നൽകാം : സുപ്രിംകോടതി

ഹോമിയോപ്പതി ഡോക്ടർമാർക്ക് കൊവിഡ് ചികിത്സയ്ക്കായി മരുന്ന് നൽകാമെന്ന് സുപ്രിംകോടതി. ആയുഷ് മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച് ഹോമിയോപ്പതി കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കാമെന്നാണ് ഉത്തരവ്.
ജസ്റ്റിസ് അശോക് ഭൂഷൻ, ആർഎസ് റെഡ്ഡി, എംആർ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. മാർച്ച് 6ന് ആയുഷ് മന്ത്രാലയം പുറത്തിറക്കിയ മാർഗ നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കണം കൊവിഡ് ചികിത്സയെന്ന് കോടതി പ്രത്യേകം പറഞ്ഞു.
കൊവിഡ് പ്രതിരോധം, രോഗലക്ഷണങ്ങളുടെ ചികിത്സ എന്നിവയ്ക്ക് ഹോമിയോപ്പതി ഉപയോഗിക്കുന്നതിന് ആയുഷ് മന്ത്രാലയം അനുമതി നൽകിയിരുന്നു. എന്നാൽ ഇൻസ്റ്റിറ്റ്യൂണലി ക്വാളിഫൈഡ് ഡോക്ടർമാർക്ക് മാത്രമേ മരുന്ന് കുറിച്ച് നൽകാൻ അനുവാദമുള്ളു.
Story Highlights – Homeopathy Practitioners Can Give Medicines To Mitigate Covid says SC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here