കാസർ​ഗോഡും നിരോധനാജ്ഞ പ്രഖ്യാപിച്ചു

kasargod curfew declared

കോഴിക്കോടിനും മലപ്പുറത്തിനും പിന്നാലെ കാസർ​ഗോഡും നിരോധനാജ്ഞ പുറപ്പെടുവിച്ചു. ജില്ലയിൽ 10 പൊലീസ്‌ സ്‌റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ ഡിസംബർ 15 ന് രാത്രി 12 മണി മുതൽ ഡിസംബർ 17 ന് രാത്രി 12 മണി വരെയാണ് സിആർപിസി 144 പ്രകാരം ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ , കാഞ്ഞങ്ങാട് മുൻസിപാലിറ്റി, അജാനൂർ പഞ്ചായത്ത്; ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത്; ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ പടന്ന, ചെറുവത്തൂർ, പിലിക്കോട് ഗ്രാമ പഞ്ചായത്തുകൾ; നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നീലേശ്വരം മുൻസിപാലിറ്റി; മേൽപറമ്പ്, വിദ്യാനഗർ, കാസർകോട് പൊലീസ് സ്റ്റേഷൻ പരിധികളിലും കാസർകോട് മുൻസിപാലിറ്റി പൂർണമായും, കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ കുമ്പള ടൗൺ, ബന്തിയോട് , അഡ്ക്ക , സീതാംഗോളി, ഉളുവാർ, മൊഗ്രാൽ, ബംബ്രാണ, മഞ്ചേശ്വരം പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഉപ്പള, മഞ്ചേശ്വരം, ഹൊസങ്കടി, കുഞ്ചത്തൂർ; ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബോവിക്കാനം, ഇരിയണ്ണി, അഡൂർ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഈ പ്രദേശങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ആയുധം കൈവശം വയ്ക്കുന്നതും നിരോധിച്ചിട്ടുണ്ട്.

Story Highlights – kasargod curfew declared

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top