തദ്ദേശ തെരഞ്ഞെടുപ്പ്; ഫലം ആദ്യമറിയാം ട്വന്റിഫോറിൽ; കൃത്യമായ വിവരങ്ങൾക്കൊപ്പം അതിനൂതന സാങ്കേതിക വിദ്യയും ഉൾപ്പെടുത്തി സമ​ഗ്ര കവറേജ്

twentyfour gear up for local body election results

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആവേശം ഒട്ടും ചോരാതെ പ്രേക്ഷകരിലേക്കെത്തിക്കാന്‍ ട്വന്‍റിഫോർ ഒരുങ്ങി. വോട്ടെണ്ണലിന്റെ കൃത്യമായ വിവരങ്ങള്‍ക്കൊപ്പം അതി നൂതന സാങ്കേതിക വിദ്യയുടെ സാധ്യത കൂടി പ്രയോജനപ്പെടുത്തിയാകും വോട്ടെണ്ണലിന്‍റെ സമഗ്ര കവറേജ്.

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വരുന്ന പതിനാറാം തീയതി മുഴുവന്‍ വിവരങ്ങളും അനുനിമിഷം ഒറ്റ സ്‌ക്രീനില്‍ ലഭ്യമാക്കാന്‍ ടീം ട്വന്റിഫോര്‍ തയ്യാറായിക്കഴിഞ്ഞു. മുന്‍ തെരഞ്ഞെടുപ്പുകളിലും ദൃശ്യ മികവും സാങ്കേതികത്തികവും സമഗ്ര കവറേജും സമന്വയിപ്പിച്ച വോട്ടെണ്ണല്‍ ദിന കാഴ്ചകള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

ചടുലമായ അവതരണവും ഓഗ്മെന്‌റഡ്-വെര്‍ച്വല്‍ റിയാലിറ്റികള്‍ ഇടകലര്‍ന്ന വോട്ടെണ്ണല്‍ കാഴ്ചാ പൂരത്തിന് കേരളത്തിന്‌റെ മുക്കിലും മൂലയിലും നിന്നുള്ള റിപ്പോര്‍ട്ടിംഗ് മിഴിവേകും. ഭരണ സിരാ കേന്ദ്രമായ തലസ്ഥാന നഗരിയില്‍ നിന്ന് വോട്ടെണ്ണല്‍ വാര്‍ത്തകള്‍ പ്രേക്ഷകരിലേക്ക് ആദ്യമെത്തിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. മധ്യകേരളം ആര് പിടിക്കുമെന്നത് ചൂടാറാതെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കൊച്ചി ബ്യൂറോയും, മലബാര്‍ കോട്ട കീഴടക്കുന്നതാരെന്ന് ആദ്യം അറിയിക്കാന്‍ അരയും തലയും മുറുക്കി മലബാർ ബ്യൂറോകളും തയാറാണ്.

വിവാദങ്ങളും തദ്ദേശ വിഷയങ്ങളുമൊക്കെ ചര്‍ച്ചയായ തെരഞ്ഞെടുപ്പിലെ കിരീടധാരികളാരാവുമെന്ന ആകാംക്ഷയിലാണ് കേരളം. മലയാളികളുടെ ആകാംക്ഷയ്ക്ക് വിരാമമിടാന്‍ നേരുള്ള വോട്ടെണ്ണല്‍ കാഴ്ചകളുമായി 24 എത്തും, മറ്റാര്‍ക്കും സമ്മാനിക്കാനാകാത്ത ദൃശ്യമികവോടെ.

Story Highlights – twentyfour gear up for local body election results

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top