വോട്ടെണ്ണൽ തത്സമയം പ്രേഷകരിലേക്കെത്തിക്കാൻ ട്വന്റിഫോർ

തദ്ദേശ തെരഞ്ഞെടുപ്പ് ആവേശം ഒട്ടും ചോരാതെ പ്രേഷകരിലേക്കെത്തിക്കാൻ ട്വന്റിഫോർ ഒരുങ്ങിക്കഴിഞ്ഞു. വോട്ടെണ്ണലിന്റെ കൃത്യമായ വിവരങ്ങൾക്കൊപ്പം ലോക നിലവാരത്തിലുള്ള വേറിട്ട വിസ്മയങ്ങളൊരുക്കിയാവും ട്വന്റിഫോർ പ്രേഷകരിലേക്കെത്തുക. മുൻ വർഷങ്ങളിൽ നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രേഷകരെ വിസ്മയിപ്പിച്ച ട്വന്റിഫോർ ഇത്തവണയും കൗതുകങ്ങളുടെ മാന്ത്രികച്ചെപ്പായി മാറാൻ തയാറെടുക്കുകയാണ്. ചാനൽ സവിശേഷതൾ ഒട്ടും ചോരാതെ മാറി മറിയുന്ന തെരഞ്ഞെടുപ്പ് ഫലം കൃത്യതയോടെ വായനക്കാരിലേക്ക് എത്തിച്ച് ട്വന്റിഫോർ ന്യൂസ്.(ഡോട്ട്)കോമും…

6 കോർപ്പറേഷനുകൾ, 86 നഗര സഭകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 182 ജില്ലാ പഞ്ചായത്തുകൾ, 981 ഗ്രാമ പഞ്ചായത്തുകൾ… തദ്ദേശ തെരഞ്ഞടുപ്പ് ഫലത്തിനായി കേരളം കാത്തിരിക്കുമ്പോൾ മുഴുവൻ വിവരങ്ങളും സമഗ്രമായെത്തിക്കാൻ ടീം ട്വന്റിഫോറും സജ്ജമായിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തിന്റെ സമഗ്രവിവരങ്ങൾ ഒറ്റ നോട്ടത്തിലറിയാൻ തയാറാക്കിയ സ്‌പെഷ്യൽ ഇലക്ഷൻ സ്‌പെയ്‌സ്. നാടിന്റെ മുക്കിലും മൂലയിൽ നിന്നും രാഷ്ട്രീയ ചലനങ്ങൾ എത്തിക്കാൻ ട്വന്റിഫോർ റിപ്പോർട്ടർമാർ. ഓഗ്മെന്റഡ്, വെർച്ച്വൽ റിയാലിറ്റികൾ സമന്വയിപ്പിച്ച് ദൃശ്യമികവോടെ തെരഞ്ഞെടുപ്പ് ഉത്സവത്തിന്റെ പൂർണ ചിത്രം. പരിജയ സമ്പന്നരായ വാർത്താ സംഘവും സാങ്കേതിക വിദഗ്ധരും ഒരുങ്ങിക്കഴിഞ്ഞു. ഭരണ സിരാ കേന്ദ്രമായ തലസ്ഥാന നഗരിയിൽ നിന്ന് വോട്ടെണ്ണൽ വാർത്തകൾ പ്രേഷകരിലേക്ക് ആദ്യമെത്തിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നഗര ഗ്രാമ, ഗ്രാമാന്തര വിവരങ്ങൾ ഉടനടി നൽകുന്നതിനും അതോടൊപ്പം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് നിന്നും ഫ്രെണ്ട് എന്ന സോഫ്റ്റ് വെയർ വഴി ലീഡ് നിലയും റിസൾട്ടും ഏറ്റവും വേഗത്തിൽ അറിയുന്നതിനുമുള്ള വിവരങ്ങൾ നൽകാൻ ടീം ട്വന്റി ഫോർ തെക്കൻ കേരളം സജ്ജം.

മധ്യ കേരളം ആരു പിടിക്കുമെന്നുള്ളത് ചൂടാറാതെ പ്രേഷകരിലേക്കെത്തിക്കാൻ സജ്ജമായിരിക്കുകയാണ് വിവിധ ബ്യൂറോകൾ.

മലബാർ കോട്ട കീഴടക്കുന്നത് ആര് എന്നത് ആദ്യമറിയിക്കാൻ അരയും തലയും മുറുക്കിയിരിക്കുകയാണ് മലബാറിലെ ബ്യൂറോകൾ.

വിവാദങ്ങളും തദ്ദേശ വിഷയങ്ങളും ചർച്ചയായ ഈ തെരഞ്ഞെടുപ്പിലെ കിരീടധാരികൾ ആരാകുമെന്ന ആകാംഷയിലാണ് കേരളം. ആകാംഷയ്ക്ക് വിരാമമിടാൻ നേരുള്ള വോട്ടെണ്ണൽ കാഴ്ചകളുമായി മറ്റാർക്കും സമ്മാനിക്കാനാവാത്ത ദൃശ്യമികവോടെ ട്വന്റിഫോർ എത്തും ഒപ്പം സമാനതകളില്ലാതെ ഇലക്ഷൻ വിശേഷങ്ങൾ വായനക്കാരിലേക്ക് എത്തിക്കാൻ ട്വന്റിഫോർ ന്യൂസ്.(ഡോട്ട്)കോമും.

Story Highlights – Twentyfour to deliver live vote counting to the audience

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top