തിരുവനന്തപുരത്ത് എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി തോറ്റു
തിരുവനന്തപുരത്ത് സിപിഐഎമ്മിന്റെ മേയർ സ്ഥാനാർത്ഥി എ.ജി ഒലീന തോറ്റു. യുഡിഎഫ് സ്ഥാനാർത്ഥിയും മുൻ കൗൺസിലറുമായ മേരി പുഷ്പം വിജയിച്ചു. ഇതോടെ എകെജി സെന്ററിരിക്കുന്ന വാർഡ് യുഡിഎഫ് തിരിച്ചു പിടിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിൽ ഇത്തവണ 41 വാർഡുകളിലായിരുന്നു വനിതാ സംവരണം. അതിൽ എൽഡിഎഫ് ശക്തമായി അധികാരം ഉറപ്പിക്കുന്ന വാർഡുകളാണ് കുന്നുകുഴിയും വഞ്ചിയൂരും. നിലവിലെ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ ഐ.പി ബിനുവിന്റെ വാർഡായ കുന്നുകുഴിയിൽ, എ.ജി ഒലീനയായിരുന്നു സ്ഥാനാർത്ഥി. എൽഡിഎഫിന്റെ ജയം ഉറപ്പിച്ചാണ് കുന്നുകുഴി വാർഡ് ഒലീനയ്ക്ക് നൽകിയത്. എന്നാൽ ഇവിടെ ഒലീനയ്ക്ക് അടിപതറി.
തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎഫിനാണ് മുന്നേറ്റം. 27 ഇടത്താണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. ബിജെപി 12 സീറ്റുമായി രണ്ടാം സ്ഥാനത്തും, യുഡിഎഫ് നാല് സീറ്റുകളുമായി മൂന്നാം സ്ഥാനത്തുമാണ് നിലവിൽ തുടരുന്നത്.
Story Highlights – ag oleena failed in thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here