Advertisement

തിരുവനന്തപുരത്തെ അതിഥി തൊഴിലാളിയുടെ മരണം; പരാതിയിൽ കഴമ്പില്ലെന്ന് പോലീസ്

October 29, 2024
2 minutes Read

തിരുവനന്തപുരത്തെ അതിഥി തൊഴിലാളിയുടെ മരണത്തെ സംബന്ധിച്ചുള്ള പരാതിയിൽ കഴമ്പില്ലെന്ന് പോലീസ്. ഹോട്ടൽ ഉടമ മർദിച്ചെന്നതും ശമ്പളം നൽകിയില്ലെന്നുമുള്ള സഹോദരന്റെ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് പറയുന്നു. അലാം അലി മരിച്ചത് ട്രെയിൻ തട്ടിയാണെന്ന് പൊലീസ് വ്യക്തമാക്കി.

ട്രെയിൻ തട്ടിയാണ് അപകടം എന്ന് ലോക്കോ പൈലറ്റ് പോലീസിന് മൊഴി നൽകി. അനാറുൽ ഇസ്ലാമിന്റെ ആരോപണങ്ങൾ കടയുടമയും തള്ളി. ജോലിക്ക് കൃതമായി ശമ്പളം നൽകിയിരുന്നു എന്നും കടയുടമ പറയുന്നു. അസം സ്വദേശി അനാറുൽ ഇസ്ലാമിന്റെ കരഞ്ഞു കൊണ്ടുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായത്തോടെയാണ് പൊലീസ് മൊഴിയെടുക്കാൻ വിളിപ്പിച്ചിരുന്നു. സഹോദരന്റെ മരണത്തിൽ നീതി തേടി അതിഥി തൊഴിലാളി പൊലീസ് സ്റ്റേഷനിൽ മൂന്നുമാസമായി കയറി ഇറങ്ങുകയായിരുന്നു.

Read Also: പൊലീസ് കേസെടുക്കാൻ സോഷ്യൽ മീഡിയയിൽ വൈറലാവണോ? സഹോദരന്റെ മരണത്തിൽ നീതി തേടി അതിഥി തൊഴിലാളി; 24 EXCLUSIVE

ഓഗസ്റ്റ് ഏഴിനാണ് അതിഥി തൊഴിലാളിയായ അസം സ്വദേശി അലാം അലിയുടെ മൃതദേഹം കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ ട്രാക്കിൽ മകണ്ടെത്തിയത്. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് അലാം ജോലി ചെയ്തിരുന്ന ഹോട്ടലിന്റെ ഉടമസ്ഥൻ മർദിച്ചിരുന്നതായി സഹോദരൻ അനറുൽ ഇസ്ലാം ആരോപിച്ചിരുന്നു. മർദനത്തെ തുടർന്ന് അലാം അലി പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. പരാതി നൽകിയതിന് പിന്നാലെ ഹോട്ടൽ ഉടമ അലാമിനെ പുറത്തക്കിയെന്നും അനാറുൽ ഇസ്‌ലാം പറഞ്ഞിരുന്നു.

സഹോദരന്റെ മരണത്തിന് പിന്നാലെ കഴിഞ്ഞ മൂന്നുമാസമായി പേട്ട പൊലീസ് സ്റ്റേഷൻ കയറിയിറങ്ങിയിട്ടും പോലീസ് നടപടിയെടുക്കാൻ തയ്യാറായില്ലെന്ന് അനാറുൽ ഇസ്‌ലാം ആരോപിച്ചു. സമൂഹ മാധ്യമങ്ങൾ വിഷയം ചർച്ചയായതോടെയാണ് പൊലീസ് മൊഴിയെടുക്കാൻ വിളിച്ചത്. അതിഥി തൊഴിലാളി ആയതുകൊണ്ടാണ് പൊലീസിന്റെ അനസ്ഥയെന്ന് അനാറുൽ ആരോപിച്ചിരുന്നു.

Story Highlights : Police find no basis in complaint regarding Thiruvananthapuram guest worker death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top