ആലപ്പുഴയിൽ എൽഡിഎഫിന് വൻ മുന്നേറ്റം

ആലപ്പുഴ ജില്ലയിൽ എൽഡിഎഫിന് വൻ മുന്നേറ്റം. നഗരസഭയിൽ എൽഡിഎഫാണ് മുന്നേറുന്നത്. അതേസമയം, മാവേലിക്കരയിൽ മൂന്നു മുന്നണികളും സമനിലയിൽ മുന്നേറുകയാണ്. ആലപ്പുഴയിൽ നഗരസഭാധ്യക്ഷൻ തോമസ് ജോസഫ് പരാജയപ്പെട്ടു. എൽഡിഎഫ് 4, യുഡിഎഫ് 1 എന്ന നിലയിലാണ്.

യുഡിഎഫ് ലീഡ്: മാവേലിക്കര, ഹരിപ്പാട്, ചേർത്തല നഗരസഭകളിൽ യുഡിഎഫാണ് ലീഡ് നിലനിർത്തുന്നത്. ആലപ്പുഴ, കായംകുളം എന്നിവിടങ്ങളിൽ എൽഡിഎഫിനാണ് മേൽകൈ. എന്നാൽ, ചെങ്ങന്നൂരിൽ എൻഡിഎ മുന്നേറ്റമാണ് നടക്കുന്നത്.

പോളിംഗ് ശതമാനത്തിൽ ഏറ്റവും ഉയർന്ന പോളിംഗിൽ ഏഴാം സ്ഥാനത്തായിരുന്നു ആലപ്പുഴയുടെ സ്ഥാനം. 2015ൽ 79.7 ശതമാനമായിരുന്നു പോളിംഗ് ഇത്തവണ 77.4ആയിരുന്നു. നിലവിൽ ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് ഭരണമാണ്.

Story Highlights – Big move for LDF in Alappuzha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top