കോർപറേഷനുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം; മുന്നേറുന്നത് യുഡിഎഫ് തന്നെ

സംസ്ഥാനത്തെ കോർപറേഷനുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നാലിടത്ത് യുഡിഎഫും, രണ്ട് ഇടത്ത് എൽഡിഎഫും മുന്നേറുകയാണ്.
കണ്ണൂർ, കൊച്ചി, തൃശൂർ കോർപറേഷനുകളിൽ യുഡിഎഫിനാണ് മുന്നേറ്റം. കൊച്ചിയിൽ 11 ഇടത്തും, തൃശൂരിൽ മൂന്നിടത്തും, കണ്ണൂരിൽ രണ്ടിടത്തും യുഡിഎഫ് മുന്നേറുന്നു.
കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, എന്നിവിടങ്ങളിലാണ് എൽഡിഎഫ് മുന്നേറുന്നത്. കോഴിക്കോട് എട്ടിടത്തും, തിരുവനന്തപുരത്ത് ഒൻപത് ഇടത്തുമാണ് മുന്നേറ്റം.
മുനിസിപ്പാലിറ്റി കണക്കിൽ യുഡിഎഫിനാണ് മുന്നേറ്റം. 19 ഇടങ്ങളിലാണ് യുഡിഎഫ് മുന്നേറുന്നത്. 13 ഇടങ്ങളിൽ എൽഡിഎഫും ലീഡ് ചെയ്യുന്നുണ്ട്.
ഗ്രാമപഞ്ചായത്തുകളുടെ കണക്കിൽ 15 ഇടത്താണ് യുഡിഎഫ് മുന്നേറുന്നത്. ഒരിടത്ത് ബിജെപിയും മുന്നേറുന്നുണ്ട്.
Story Highlights – kerala corporation favors udf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here