Advertisement

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി വിജയിച്ചു

December 16, 2020
1 minute Read
kerala youngest candidate won

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി രേഷ്മ മറിയം റോയിക്ക് വിജയം. കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാർഡിലെ സിപിഐഎം സ്ഥാനാർത്ഥി ആയായിരുന്നു രേഷ്മ മത്സരിച്ചത്.

നവംബർ 18നാണ് രേഷ്മയ്ക്ക 21 വയസ് തികഞ്ഞത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധിയാണ് 21 വയസ്സ്.

രേഷ്മയുടെ കുടുംബം കോൺഗ്രസ് അനുകൂലികളാണ്. കോളജ് കാലത്താണ് രേഷ്മ ഇടത്തോട്ട് ചായുന്നത്. കോന്നി വിഎൻഎസ് കോളജിലെ എസ്എഫ്‌ഐ അംഗമായിരുന്നു രേഷ്മ. നിലവിൽ എസ്എഫ്‌ഐയുടെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ഡിവൈഎഫ്‌ഐയുടെ ഡിസ്ട്രിക്ട് കമ്മിറ്റി അംഗവുമാണ് രേഷ്മ.

സാധാരണ തെരഞ്ഞെടുപ്പ് ക്യാമ്പെയിനുകളിൽ നിന്ന് വിപരീതമായി ഒരു ഡയറി കൈയിൽ കരുതിയാണ് രേഷ്മ വീടുകൾ കയറിയുള്ള പ്രചാരണത്തിന് പോയത്. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഡയറിൽ കുറിച്ച് അവരിൽ ഒരാളെന്ന തോന്നലുണ്ടാക്കാൻ രേഷ്മയ്ക്ക് സാധിച്ചു.

Story Highlights – kerala youngest candidate won

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top