വടക്കാഞ്ചേരിയിൽ എൽഡിഎഫിന് മുന്നേറ്റം

വടക്കാഞ്ചേരിയിൽ യുഡിഎഫിന്റെ മേൽകൈ നഷ്ടപ്പെടുന്നു. എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലൂടെ വാർത്താ മണ്ഡലത്തിൽ നിറഞ്ഞു നിന്ന് ഒരു പ്രദേശമാണ് വടക്കാഞ്ചേരി. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് അനിൽ അക്കര എംഎൽഎ സിബിഐയ്ക്ക് പരാതി കൊടുത്തതോടെയാണ് വടക്കാഞ്ചേരിയും സർക്കാറിനെ പ്രതിരോധത്തിലാക്കിയ ലൈഫ് മിഷൻ ഇടപാടുകളെക്കുറിച്ചുള്ള ക്രമക്കേടുകൾ പൊതു ജനങ്ങൾ അറിയുന്നത്. വടക്കാഞ്ചേരിയിൽ എൽഡിഎഫ് ജയിക്കുന്ന പക്ഷം വടക്കാഞ്ചേരിയിലെ ആളുകൾ ലൈഫ് മിഷൻ ക്രമക്കേട് തള്ളിക്കളഞ്ഞുവെന്ന് സർക്കാറിന് പറയാൻ സാധിച്ചേക്കും.
അതേസമയം, ഇടത് പക്ഷം ഉയർത്തിയ ഇതുവരെയുള്ള ആരോപണങ്ങളെ അതിജീവിച്ചുകൊണ്ട് ജില്ലാ പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും എൽഡിഎഫ് നടത്തുന്നത്. 421 ഇടങ്ങളിൽ എൽഡിഎഫും 357 ഇടങ്ങളിൽ യുഡിഎഫും 32 ഇടങ്ങളിലും ബിജെപിയുമാണ് മുന്നേറുന്നത്.
Story Highlights – LDF advances in Vadakancherry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here