ഇടതുപക്ഷത്തിന്റെത് ഐതിഹാസിക വിജയം : കോടിയേരി ബാലകൃഷ്ണൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഐതിഹാസിക വിജയമെന്ന് കോടിയേരി ബാലകൃഷ്ണൻ. സർക്കാരിനെതിരായ പ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞു എന്നതിന് തെളിവാണ് ഇതെന്നും, ഈ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും കോടിയേരി പറഞ്ഞു.
മുനിസിപ്പാലിറ്റി ഒഴികെയുള്ള കോർപറേഷൻ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്തുകളിൽ എൽഡിഎഫിന് വ്യക്തമായ മേൽക്കൈയാണ് ഉള്ളത്.
സംസ്ഥാനത്തെ കോർപറേഷനുകളിൽ നാല് ഇടത്ത് എൽഡിഎഫും, രണ്ടിടത്ത് യുഡിഎഫും മുന്നേറുകയാണ്. ജില്ലാ പഞ്ചായത്തുകളിൽ പത്തിടത്ത് എൽഡിഎഫ് മുന്നേറിയപ്പോൾ നാലിടത്ത് മാത്രമാണ് യുഡിഎഫിന് മുന്നേറ്റം. ബ്ലോക്ക് പഞ്ചായത്തിൽ 101 ഇടത്ത് എൽഡിഎഫ് മുന്നേറുന്നുണ്ട്. 50 ഇടങ്ങളിൽ മാത്രമാണ് ഇവിടെ യുഡിഎഫിന് മുന്നേറ്റം. ഒരിടത്ത് ബിജെപിയും സാന്നിധ്യം അറിയിച്ചു. ഗ്രാമ പഞ്ചായത്തിലെ കണക്കെടുത്താൽ 448 ഇടത്ത് എൽഡിഎഫിന് തന്നെയാണ് മുന്നേറ്റം. 370 ഇടത്ത് യുഡിഎഫും 29 ഇടത്ത് ബിജെപിയും മുന്നേറുന്നുണ്ട്.
Story Highlights – ldf gets a glorious victory says kodiyeri balakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here