Advertisement

പൊതുമേഖല സ്ഥാപനമായ UEIL ന്റെ എം ഡി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനെ മാറ്റി

December 18, 2024
Google News 2 minutes Read
cabinet

കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ സഹോദരൻ വിനയകുമാറിനെ മാറ്റി. പകരം പണ്ടംപുനത്തിൽ അനീഷ് ബാബുവിനെയാണ് പുതിയ എം ഡിയായി നിയമിച്ചിരിക്കുന്നത്. വ്യവസായവകുപ്പിന് കീഴിലുള്ള 5 പൊതുമേഖലാ സ്ഥാപനങ്ങളിലെയും എംഡിമാരെ മാറ്റിയിട്ടുണ്ട്. ഇന്ന് നടന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. കൃത്യമായ കാലയളവിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകാറുണ്ട് അതുകൊണ്ടുതന്നെ തികച്ചും സ്വാഭാവികമായ നടപടിയാണിതെന്നാണ് വ്യവസായ വകുപ്പും സർക്കാരും ഈ വിഷയത്തിൽ നല്കുന്ന വിശദീകരണം.

Read Also: എം ആർ അജിത്കുമാറിന്റെ ഡി ജി പിയാക്കിയത് തിടുക്കപ്പെട്ടല്ല, സ്ഥാനക്കയറ്റം മാനദണ്ഡങ്ങൾ പരിശോധിച്ച്, മന്ത്രി പി രാജീവ്

മലബാര്‍ കാന്‍സര്‍ സെന്ററിന്റെ പി ആര്‍ ഒ ആയിരിക്കെയാണ് 2006ല്‍ കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്ന കാലയളവില്‍ ഇയാള്‍ സംസ്ഥാന സര്‍വ്വീസില്‍ സ്ഥിര നിയമനം നേടുകയായിരുന്നു. പിന്നീടാണ് യുഡിഎഫ് ഭരണകാലത്ത് അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയാണ് വിനയകുമാറിനെ പൊതുമേഖലാ സ്ഥാപനത്തിന്റെ എം ഡിയായി നിയമിച്ചിരുന്നത്.

യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് പുറമെ കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡ്, കേരള സ്‌മോൾ ഇൻഡസ്ട്രീസ് ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് , കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് , കേരള ആർട്ടിസാൻസ് ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് എന്നിവിടങ്ങളിലെയും മാനേജിങ് ഡയറക്ടർമാരെയും മാറ്റിയിട്ടുണ്ട്.

Story Highlights : Kodiyeri Balakrishnan’s brother-in-law has been replaced as MD of UEIL

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here