തിരുവനന്തപുരം കോര്‍പറേഷനില്‍ പത്തിടത്ത് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു

തിരുവനന്തപുരം കോര്‍പറേഷനില്‍ പത്തിടത്ത് എല്‍ഡിഎഫും ഒരിടത്ത് യുഡിഎഫും, നാലിടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നു. എല്‍ഡിഎഫ് ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍ ഇങ്ങനെ: ചന്തവിള, കാട്ടായിക്കോണം, ചെല്ലമംഗലം, കുന്നുകുഴി, പാളയം, വഴുതക്കാട്, ബീമാപള്ളി ഈസ്റ്റ്, മുട്ടത്തറ, ശ്രീവരാഹം
തമ്പാനൂര്‍.

യുഡിഎഫ് ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍ – ബീമാപള്ളി, എന്‍ഡിഎ ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍ – ശ്രീകാര്യം, ചെറുവയ്ക്കല്‍, ചെമ്പഴന്തി, പൗഡിക്കോണം. മറ്റുള്ളവര്‍ ലീഡ് ചെയ്യുന്നത് – ഫോര്‍ട്ട്, കഴക്കൂട്ടം

നിലവിലെ ലീഡ് നിലയനുസരിച്ച് സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളില്‍ യുഡിഎഫിനാണ് മുന്നേറ്റം. 25 ഇടത്ത് യുഡിഎഫും, 22 ഇടത്ത് എല്‍ഡിഎഫും മുന്നേറുന്നു. നാല് ഇടങ്ങളില്‍ ബിജെപിയും മുന്നേറുന്നുണ്ട്. ഗ്രാമപഞ്ചായത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 49 ഇടത്ത് യുഡിഎഫും 45 ഇടത്തും എല്‍ഡിഎഫുമാണ് മുന്നേറുന്നത്.

Story Highlights – LDF is leading in ten places in the Thiruvananthapuram Corporation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top