കൊച്ചി കോര്‍പറേഷനില്‍ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി വിജയിച്ചു

കൊച്ചി കോര്‍പറേഷനിലെ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. അനില്‍കുമാറാണ് വിജയിച്ചത്. എളമക്കര നോര്‍ത്ത് ഡിവിഷന്‍ 33 ല്‍ നിന്നാണ് അനില്‍കുമാര്‍ വിജയിച്ചത്.
കൊച്ചി കോര്‍പറേഷനിലെ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി എന്‍. വേണുഗോപാല്‍ തോറ്റിരുന്നു. ഒരു വോട്ടിനാണ് എന്‍.വേണുഗോപാല്‍ തോറ്റത്. കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫ് മുന്നേറുമ്പോഴാണ് മേയര്‍ സ്ഥാനാര്‍ത്ഥി ഒരു വോട്ടിന് തോറ്റത്.
അതേസമയം, കൊച്ചി കോര്‍പറേഷനില്‍ 15 ഇടങ്ങളില്‍ എല്‍ഡിഎഫും 16 ഇടങ്ങളില്‍ യുഡിഎഫും മുന്നേറുകയാണ്. ബിജെപി നാലിടങ്ങളില്‍ മുന്നേറുന്ന കാഴ്ചയും കാണുന്നുണ്ട്. യുഡിഎഫ് കുത്തകയായിരുന്ന കോര്‍പറേഷനാണ് കൊച്ചി കോര്‍പറേഷന്‍. അഞ്ച് വര്‍ഷം ഭരണം പൂര്‍ത്തീകരിച്ചതുമാണ്. ഇവിടെ എല്‍ഡിഎഫും, യുഡിഎഫും ഇഞ്ചേടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. ബിജെപി സാന്നിധ്യമറിയിക്കുന്ന കാഴ്ചയും കാണുന്നുണ്ട്.
Story Highlights – LDF mayor candidate won in the Kochi Corporation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here