മുനിസിപ്പാലിറ്റിയിൽ യുഡിഎഫിന് മുന്നേറ്റം; കോർപറേഷൻ, ഗ്രാമ പഞ്ചായത്തുകളിൽ എൽഡിഎഫും

ldf udf lead update local body election

തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ കോർപറേഷൻ, ഗ്രാമ പഞ്ചായത്തുകളിൽ എൽഡിഎഫിനാണ് മുന്നേറ്റം. മൂന്ന് കോർപറേഷനുകളിലും, 20 ഗ്രാമ പഞ്ചായത്തുകളിലും എൽഡിഎഫിനാണ് മുന്നേറ്റം.

മുനിസിപ്പാലിറ്റി കണക്കിൽ യുഡിഎഫിനാണ് മുന്നേറ്റം. 19 ഇടങ്ങളിലാണ് യുഡിഎഫ് മുന്നേറുന്നത്. 13 ഇടങ്ങളിൽ എൽഡിഎഫും ലീഡ് ചെയ്യുന്നുണ്ട്.
ഗ്രാമപഞ്ചായത്തുകളുടെ കണക്കിൽ 15 ഇടത്താണ് യുഡിഎഫ് മുന്നേറുന്നത്. ഒരിടത്ത് ബിജെപിയും മുന്നേറുന്നുണ്ട്.

244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. ആദ്യം തപാൽ വോട്ടുകളാണാണ് എണ്ണിക്കൊണ്ടിരിക്കുന്നത്. സർവീസ് വോട്ടുകൾക്കു പുറമേ കൊവിഡ് ബാധിതരും നിരീക്ഷണത്തിൽ കഴിയുന്നവരും ചെയ്ത സ്‌പെഷ്യൽ തപാൽ വോട്ടുകളും ഒരുമിച്ചാകും എണ്ണുക. രണ്ടരലക്ഷത്തിലേറെയാണ് തപാൽ വോട്ടുകൾ.

Story Highlights – ldf udf lead update local body election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top