കതിരൂര്‍ പഞ്ചായത്തില്‍ മുഴുവന്‍ സീറ്റിലും എല്‍ഡിഎഫ്

കതിരൂര്‍ ഗ്രാമ പഞ്ചായത്തില്‍ മുഴുവന്‍ സീറ്റിലും എല്‍ഡിഎഫ്. കഴിഞ്ഞ 25 വര്‍ഷമായി ഇടതിനെ മാത്രം പിന്തുണച്ച ഗ്രാമ പഞ്ചായത്താണ് കതിരൂര്‍. 18ല്‍ 18 സീറ്റും എല്‍ഡിഎഫ് നേടി. 18 വാര്‍ഡുളള പഞ്ചായത്തില്‍ സിപിഐഎം 16 വാര്‍ഡിലും സിപിഐ രണ്ടിലുമാണ് ജനവിധി തേടിയത്. കോണ്‍ഗ്രസ് 17 വാര്‍ഡിലും ബിജെപി 15 വാര്‍ഡിലും മത്സരിച്ചിരുന്നു.
കണ്ണൂര്‍ ആന്തൂര്‍ നഗരസഭയിലും മുഴുവന്‍ സീറ്റുകളിലും എല്‍ഡിഎഫിനാണ് വിജയം. 28 സീറ്റുകളാണ് ആകെ നഗരസഭയിലുള്ളത് സംസ്ഥാനത്ത് പ്രതിപക്ഷമില്ലാത്ത ഏക നഗരസഭയും ആന്തൂരിലേതാണ്. വോട്ടെടുപ്പിന് മുന്‍പ് തന്നെ ചില വാര്‍ഡുകളില്‍ എല്‍ഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നഗരസഭയില്‍ എല്‍ഡിഎഫിന്റെ സമ്പൂര്‍ണ ആധിപത്യമാണ് പ്രകടമാകുന്നത്.
Story Highlights – LDF win all seats in Kathirur panchayath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here