റിട്ടേണിംഗ് ഓഫീസർ എത്താൻ വൈകി; തിരുവില്വാമല പഞ്ചായത്തിൽ വോട്ടെണ്ണൽ വൈകുന്നു

തിരുവില്വാമല പഞ്ചായത്തിൽ വോട്ടെണ്ണൽ വൈകുന്നു. റിട്ടേണിംഗ് ഓഫീസർ വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്താൻ വൈകിയതാണ് കാരണം. ഏഴ് മണിക്ക് എത്തേണ്ട റിട്ടേണിംഗ് ഓഫീസർ എട്ടരക്കാണ് എത്തിയത്. സംഭവത്തിൽ പ്രതിഷേധിച്ച് കൗണ്ടിംഗ് ഏജന്റുമാർ രംഗതെത്തി.

അതേസമയം, സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. ആദ്യം തപാൽ വോട്ടുകളാണാണ് എണ്ണിക്കൊണ്ടിരിക്കുന്നത്. സർവീസ് വോട്ടുകൾക്കു പുറമേ കൊവിഡ് ബാധിതരും നിരീക്ഷണത്തിൽ കഴിയുന്നവരും ചെയ്ത സ്‌പെഷ്യൽ തപാൽ വോട്ടുകളും ഒരുമിച്ചാകും എണ്ണുക. രണ്ടരലക്ഷത്തിലേറെയാണ് തപാൽ വോട്ടുകൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top