Advertisement

തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്

December 16, 2020
1 minute Read

തിരുവനന്തപുരം കോര്‍പറേഷനില്‍ കേവല ഭൂരിപക്ഷം ഉറപ്പിച്ച് എല്‍ഡിഎഫ്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ വലിയ വിജയമാണ് എല്‍ഡിഎഫ് നേടിയിരിക്കുന്നത്. ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് 48 സീറ്റുകളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. യുഡിഎഫ് ഒന്‍പത് സീറ്റുകളിലും ബിജെപി 30 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.

അതേസമയം, തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായിരുന്ന കെ. ശ്രീകുമാര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. കരിക്കകം വാര്‍ഡിലായിരുന്നു കെ. ശ്രീകുമാര്‍ മത്സരിച്ചത്. ബിജെപിയിലെ ടി.ജി. കുമാരനാണ് 116 വോട്ടുകള്‍ക്ക് കരിക്കകത്ത് വിജയിച്ചത്.

Story Highlights – Thiruvananthapuram Corporation LDF

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top