കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചായത്തിൽ ട്വന്റി-ട്വന്റിക്ക് മുന്നേറ്റം; ചിലയിടത്ത് വിജയം

കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചായത്തുകളിൽ ട്വന്റി-ട്വന്റിക്ക് മുന്നേറ്റം.
കുന്നത്തുനാട് പഞ്ചായത്തിൽ ഫലം വന്ന നാല് സീറ്റിലും ട്വന്റി ട്വന്റിക്കാണ് മുന്നേറ്റം. മുഴുവന്നൂർ പഞ്ചായത്തിൽ നാലാം വാർഡിൽ ട്വന്റി, ട്വന്റി സ്ഥാനാർത്ഥി വിജയിച്ചു. തൃക്കളത്തൂർ, ഐക്കരനാട് പഞ്ചായത്ത് മൂന്നാം വാർഡ് എന്നിവിടങ്ങളിൽ ട്വൻറ്റി-20 വിജയിച്ചു. അഞ്ച് പഞ്ചായത്തുകളിലാണ് ട്വന്റി, ട്വന്റി മത്സരിക്കുന്നത്. മുന്നണികൾക്ക് വെല്ലുവിളിയുയർത്തിയാണ് കിഴക്കമ്പലത്ത് ഇക്കുറിയും ട്വന്റി ട്വന്റി മത്സരത്തിനിറങ്ങിയത്.
2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 19 സീറ്റുകളിൽ 17 സീറ്റും ട്വന്റി ട്വന്റി നേടിയിരുന്നു. ഇത്തവണ ട്വന്റി ട്വന്റി നില മെച്ചപ്പെടുത്തുമോ എന്ന് വരും മണിക്കൂറിൽ അറിയാം.
Story Highlights – twenty 20, local body election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here