Advertisement

നോർത്ത് ഈസ്റ്റേൺ റീജ്യൺ പവർ സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോജക്റ്റിന്റെ പദ്ധതി ചെലവിന് സാമ്പത്തികകാര്യ സമിതിയുടെ അംഗീകാരം

December 17, 2020
3 minutes Read

നോർത്ത് ഈസ്റ്റേൺ റീജ്യൺ പവർ സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോജക്റ്റിന്റെ (NERPSIP) പുതുക്കിയ പദ്ധതിച്ചെലവിന് സാമ്പത്തികകാര്യ സമിതിയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയാണ് അംഗീകാരം നൽകിയത്.

6,700 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അന്തർ സംസ്ഥാന പ്രസരണ വിതരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നത് വടക്കുകിഴക്കൻ മേഖലയുടെ സാമ്പത്തിക വികസനത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പായാണ് കണക്കാക്കുന്നത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ അസം, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാൻഡ്, ത്രിപുര എന്നിവയാണ് പദ്ധതി ഗുണഭോക്താക്കൾ. ഈ സംസ്ഥാനങ്ങളുമായി സഹകരിച്ച് വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ (പിഎസ്യു) പവർഗ്രിഡാണ് പദ്ധതി നടപ്പിലാക്കുന്നത്. 2021 ഡിസംബറോടെ കമ്മീഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. കമ്മീഷൻ ചെയ്ത ശേഷം, ബന്ധപ്പെട്ട നോർത്ത് ഈസ്റ്റേൺ സ്റ്റേറ്റ് യൂട്ടിലിറ്റികളുടെ ഉടമസ്ഥതയിലും പരിപാലനത്തിലും ആയിരിക്കും പദ്ധതി.

Story Highlights – Approval of the Economic Affairs Committee for the project cost of the North Eastern Region Power System Improvement Project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top